19 ജൂൺ 2021

ഇന്നും നാളെയും സമ്പൂർണ ലോ​ക്ഡൗ​ൺ; അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ടു​ക​ളി​ൽ​നി​ന്ന്​ ഒ​രാ​ൾ മാ​ത്രം പു​റ​ത്തു​പോ​കാം
(VISION NEWS 19 ജൂൺ 2021)





സംസ്ഥാനത്ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മു​മ്പ്​ ന​ൽ​കി​യ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഇ​ള​വു​ക​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ

- മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പാ​ല്‍, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, അ​വ​ശ്യ-​ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ തു​റ​ക്കാം.

- ഹോ​ട്ട​ലു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്രം. ചാ​യ​ക്ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടി​ല്ല.

- അ​നാ​വ​ശ്യ യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ടു​ക​ളി​ൽ​നി​ന്ന്​ ഒ​രാ​ൾ മാ​ത്രം പു​റ​ത്തു​പോ​ക​ണം.

- പൊ​തു​ഗ​താ​ഗ​ത​മു​ണ്ടാ​കി​ല്ല. പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി അ​നു​വ​ദി​ക്കി​ല്ല.

- അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ​സ​ർ​വി​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ.

- ഇ​വ​ർ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും മേ​ല​ധി​കാ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.

- െട്ര​യി​ൻ, വി​മാ​ന​യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റും മ​റ്റ്​ യാ​ത്രാ​രേ​ഖ​ക​ളും കാ​ണി​ക്ക​ണം. രേ​ഖ​ക​ള്‍ കാ​ണി​ച്ച് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍ക്കും യാ​ത്ര ചെ​യ്യാം.

- വി​വാ​ഹ​ങ്ങ​ള്‍ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും ഇ​രു​പ​തു​പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

- പൊ​തു​പ​രി​പാ​ടി​ക​ളോ ടൂ​റി​സം, റി​ക്രി​യേ​ഷ​ൻ, ഇ​ൻ​ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല. ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റു​ക​ൾ, ബാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​വ​ര്‍ത്തി​ക്കി​ല്ല.

- കെ.​എ​സ്.​ആ​ർ.​ടി.​സി അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള സ​ർ​വി​സ്​ മാ​ത്ര​മേ ന​ട​ത്തൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only