22 ജൂൺ 2021

പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം; അറിയേണ്ട കാര്യങ്ങൾ
(VISION NEWS 22 ജൂൺ 2021)

 
പാന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴും ഇതെങ്ങനെ ചെയ്യാം എന്ന സംശയമുള്ളവര്‍ നിരവധിയാണ്. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിലൂടെ ഇത് വളരെ ലളിതമായി ചെയ്യാവുന്നതാണ് ഈ പ്രക്രിയ. incometaxindia.gov.in എന്ന പുതിയ പോര്‍ട്ടലില്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കലിനുള്ള ലിങ്ക് ക്ലിക്കു ചെയ്യുകയാണ് ഇതിന്റെ ആദ്യപടി. ഇതോടെ ആധാര്‍ ബന്ധിപ്പിക്കാനുള്ള പോര്‍ട്ടല്‍ തുറന്നു വരും. ആധാര്‍ ബന്ധിപ്പിക്കാനുള്ള പോര്‍ട്ടല്‍ തുറന്നു വരുമ്പോള്‍ അതില്‍ പാന്‍, ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. ഇതിനു ശേഷം ലിങ്ക് ആധാര്‍ എന്ന ടാബില്‍ ക്ലിക്കു ചെയ്യണം. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലിങ്കു ചെയ്യാനുള്ള പ്രക്രിയ പൂര്‍ത്തിയാക്കണം. 

ഇങ്ങനെ പാനും ആധാറും ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പാന്‍ കാര്‍ഡിലും ആധാറിലുമുള്ള പേരുകള്‍ യോജിക്കാതെ ഇരിക്കുകയാണെങ്കില്‍ എന്‍ഡിഎസ്എല്ലിന്റെ ഓണ്‍ലൈന്‍ സര്‍വീസു വഴി പേര് പുതുക്കാവുന്നതാണ്. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ചില മേഖലകളില്‍ നിന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ധനമന്ത്രാലയം ജൂണ്‍ 22-ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിലവില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. വളരെ ലളിതമായ ഈ പ്രക്രിയയിലൂടെ ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ ഒന്നിനു ശേഷം പല സാമ്പത്തിക ഇടപാടുകളും നടത്താനാവാത്ത അവസ്ഥയാകും ഉണ്ടാകുക എന്നും ഓര്‍മിക്കണം. കോവിഡ്​​ വ്യാപനത്തെ തുടര്‍ന്ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച്‌​ 31 നീട്ടിനല്‍കിയത്. പിന്നീടിത്​ ജൂണ്‍ 30 വരെ നീട്ടി. എന്നാൽ ഇനി നീട്ടിയ സമയം അവസാനിക്കാന്‍ ഒമ്പതു നാള്‍ മാത്രമാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only