09 ജൂൺ 2021

ഉറങ്ങുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകും.
(VISION NEWS 09 ജൂൺ 2021)

ആരോഗ്യമില്ലാത്ത അമിത വണ്ണം പല തരത്തിലുള്ള രോഗത്തിലേക്ക് നയിച്ചേക്കാം. കൊവിഡ് 19 ന്റെ നിയന്ത്രണങ്ങളോട് കൂടി മിക്ക ആളുകളും വീടുകളിൽ തന്നെയാണ്. വെറുതെ ഇരിക്കുന്ന ഇത്തരം സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിച്ചെന്നു വരാം. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ശരീരഭാരം വർദ്ധിക്കുന്നത്തിനുള്ള ഒരു പ്രധാന കാരണം രാത്രിയിൽ നമ്മൾ കഴിക്കുന്ന കനത്ത ഭക്ഷണമാണ്. രാത്രിയിലെ ഭക്ഷണത്തിന് ശേഷം ശരീരിക പ്രവർത്തനങ്ങൾ ചെയ്യാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഉറങ്ങുന്നതിനു മുൻപ് പൂർണമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. നൂഡിൽസ്, ചോക്ലേറ്റ്, പൊരിച്ച ഭക്ഷ്യവസ്തുക്കൾ, സോഡാ എന്നിവയാണ് അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. ഫൈബർ ഒട്ടും ഇല്ലാത്ത നൂഡിൽസ് രാത്രി കഴിക്കുന്നതിലൂടെ അതിലെ കാർബണുകളും കൊഴുപ്പുകളും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അതുപോലെ ചോക്ലേറ്റിലടങ്ങിയിട്ടുള്ള ഉയർന്ന പഞ്ചസാരയും കഫീനും നമ്മുടെ ഉറക്കം ഇല്ലാതാകുന്നതിനു കാരണമായേക്കാം. ഫാറ്റിആസിഡ് അടങ്ങിയിട്ടുള്ള പൊരിച്ച ഭക്ഷണങ്ങൾ നമ്മുടെ വയറ്റിലെ അസിഡിറ്റിയും ഭാരവും വർദ്ധിക്കാനും സോഡാ വയറ്റിലെ കൊഴുപ്പ് വേഗത്തിൽ വർദ്ധിക്കാനും കാരണമാകും. അതിനാൽ രാത്രിയിൽ എപ്പോഴും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only