24 ജൂൺ 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
(VISION NEWS 24 ജൂൺ 2021)

സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവമാണ് വിസ്മയയുടെ ജീവഹാനിയെന്ന് മന്ത്രി പറഞ്ഞു.

എല്ലാ പഴുതുകളുമടച്ച് അന്വേഷണം നടത്തി സംഭവത്തിന് പിറകിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ നാട്ടില്‍ പൊലിയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായി ശക്തമായ ഇടപെടലുകള്‍ നടത്തും. സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only