11 ജൂൺ 2021

കപ്പ കർഷകർക്ക് ആശ്വാസമായി കപ്പ ചലഞ്ച് നടത്തി യൂത്ത് ലീഗ്
(VISION NEWS 11 ജൂൺ 2021)


മടവൂർ : കോവിഡ് കാരണം കപ്പ വിൽക്കാൻ പ്രയാസപ്പെടുന്ന മടവൂർ സി.എം മഖാം പ്രദേശത്തെ കർഷകർക്ക് ആശ്വാസമായി മുസ്‌ലിംലീഗ്,യൂത്ത് ലീഗ് സി.എം നഗർ കമ്മറ്റി കർഷരിൽ നിന്നും വില നൽകി ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്തു. വിതരണ ഉൽഘാടനം കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ നിർവഹിച്ചു. വിത്യസ്തമേഖല കളിൽ പ്രയാസം അനുഭവിക്കുന്നവർക്ക് എന്നും മുസ്ലിം ലീഗ് കൈതാങ്ങാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.സി.റിയാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.പി നാസർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ , മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, യു.വി മുഹമ്മദ് മൗലവി, ബഷീർ മില്ലത്ത്, ജംഷീർ എ.പി , ജാഫർ കെ.പി , ഷംസുദ്ധീൻ പി.യു തുടങ്ങിയവർ സംസാരിച്ചു. പി.യു സാലിഹ് സ്വാഗതവും ഷമീർ കെ.പി നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only