09 ജൂൺ 2021

ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി
(VISION NEWS 09 ജൂൺ 2021)

കോട്ടയം മണിമലയാറ്റില്‍ ചാടിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. കങ്ങഴ സ്വദേശി പ്രകാശാണ് മരിച്ചത്. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നും രാവിലെ ഏഴരയോടെയാണ് കണ്ടെത്തിയത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് പ്രകാശ് ആറ്റിലേക്ക് എടുത്ത് ചാടിയത്. ആത്മഹത്യാശ്രമമാണെന്നാണ് കരുതുന്നത്. 

പ്രകാശ് ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ജോയിന്റ് കൗൺസിൽ നേതാവാണ് പ്രകാശ്. പാലത്തിൽ എത്തിയശേഷം ബാഗ് പാലത്തിൽ വച്ച് ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതു കണ്ട അതിഥി തൊഴിലാളിയും പിന്നാലെ ചാടി. നീന്തി പ്രകാശിനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only