20 ജൂൺ 2021

പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ
(VISION NEWS 20 ജൂൺ 2021)

​ പൊതുവെ കയ്പ്പ് രാസമായത് കൊണ്ട് തന്നെ പലർക്കും പാവയ്ക്ക അത്ര ഇഷ്ട്ടമുണ്ടായിരിക്കില്ല. എന്നാല്‍ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറക്കാന്‍ മുതല്‍ രക്തം ശുദ്ധീകരിക്കാന്‍ വരെ പാവയ്ക്കയ്ക്ക് കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ജ്യൂസായും തോരനായും പാവയ്ക്ക ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only