23 ജൂൺ 2021

ഒന്നര വയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി
(VISION NEWS 23 ജൂൺ 2021)


ഒന്നര വയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി. 30 വയസുള്ള പ്രതി ഒന്നരവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. അന്വേഷിച്ചിറങ്ങിയ നാട്ടുകാർ തന്നെയാണ് പ്രതിയെ പിടികൂടിയത്. ബലാൽസംഗത്തിന് ഇരയായ കുഞ്ഞ് ചികിൽസയിലിരിക്കെ മരിക്കുകയും ചെയ്തു. മൃതദേഹം പോസ്മോർട്ടിന് അയച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only