04 ജൂൺ 2021

ത​മി​ഴ്​​നാ​ട്ടി​ല്‍ ലോ​ക്​​ഡൗ​ണ്‍ നീട്ടിയേക്കും
(VISION NEWS 04 ജൂൺ 2021)

​  


ത​മി​ഴ്​​നാ​ട്ടി​ല്‍ ലോ​ക്​​ഡൗ​ണ്‍ ജൂണ്‍ 14 വരെ നീട്ടുമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗണ്‍ നീട്ടുന്നതിനെ കുറി​ച്ച്‌​ ചര്‍ച്ച നടത്തിയത്​. കൂടുതല്‍ ഇളവുകളോടെ ലോക്​ഡൗണ്‍ നീട്ടാനാണ്​ സാധ്യത.

കൊവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളില്‍ ലോക്​ഡൗണിന്​ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച്‌​ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരാഴ്​ച കൂടി​ ലോക്​ഡൗണ്‍ നീട്ടണമെന്നാണ്​​​ ആരോഗ്യരംഗത്തെ വിദഗ്​ധര്‍ ചുണ്ടികാട്ടുന്നത്​. ഇതോടെയാണ്​ ലോക്​ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only