11 ജൂൺ 2021

ലോക്ക്ഡൗൺ ​ഗുണം ചെയ്തു; നാളെയും മറ്റന്നാളും നിർണായകം, പൂർണമായി ആശ്വസിക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി
(VISION NEWS 11 ജൂൺ 2021)

സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഫലം കണ്ടുവെന്നും രോ​ഗവ്യാപനം കുറഞ്ഞുവെന്നനും മുഖ്യമന്ത്രി. എന്നാൽ പൂർണമായും ആശ്വസിക്കാനുള്ള സാഹചര്യം സംജാതമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെയും മറ്റന്നാളും ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ നിർണായകമാണ്. എല്ലാവരും അതിനോട് സഹകരിക്കണം. ആരോ​ഗ്യമേഖല അടക്കമുള്ള അവശ്യ സർവ്വീസുകൾ ഈ ദിവസങ്ങളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജൂൺ 16 ന് ശേഷം സെക്രട്ടറിയേറ്റിലെ ആളുകൾക്ക് വാക്സിനേഷൻ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് മുൻഗണന നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only