21 ജൂൺ 2021

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
(VISION NEWS 21 ജൂൺ 2021)


കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷന്‍മാരാണ്. ഇവര്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ്‌ അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങള്‍ റോഡില്‍ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only