21 ജൂൺ 2021

വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് എഫ് ഐ ടി യൂ പ്രതിഷേധം
(VISION NEWS 21 ജൂൺ 2021)

ഓമശ്ശേരി :- ഇന്ധന വിലവർദ്ധനവിനെതിരെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി  വില നിയന്ത്രണാധികാരം കോർപറേറ്റ് കമ്പനികളിൽ നിന്ന് കേന്ദ്രസർക്കാർ തിരിച്ചുപിടിക്കുക, പെട്ട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുക, കേന്ദ്ര സംസ്ഥാന സർക്കാറുകൾ നികുതി കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഫ് ഐ ടി യൂ ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ. പി ഖലീൽ സെക്രട്ടറി ശിഹാബ് വെളിമണ്ണ, FITU നേതാക്കളായ സജീർ അമ്പലത്തിങ്ങൽ, നസീം വേനപ്പാറ, സാബിർ. T,ശിഹാബ് അമ്പലത്തിങ്ങൽ, ഷമീം k. c, മുബാറക് m.k, സാദിഖ് r. v, ലത്തീഫ് m. c എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only