10 ജൂൺ 2021

തോട്ടിൽ നിന്നുള്ള മാലിന്യങ്ങൾ കോരിയിട്ട് സഞ്ചാര൦ തടസ്സപ്പെടുത്തൽ.എൻ വൈ എൽ പറമ്പത്തുകാവ് യൂണിറ്റ് പ്രതിഷേധിച്ചു.
(VISION NEWS 10 ജൂൺ 2021)


കൊടുവള്ളി : മുനിസിപ്പാലിറ്റിയിലെ പറമ്പത്ത്കാവ് ഡിവിഷനിൽ കോതൂർ- എഎ൦എൽപി സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്ന നടവഴിൽ തോട്ടിൽ നിന്നുള്ള മാലിന്യങ്ങൾ കോരിയിട്ട് സഞ്ചാരം തടസ്സപ്പെടുത്തിയതിൽ എൻവെഎൽ പറമ്പത്ത്കാവ് യൂണിറ്റ് പ്രതിഷേധിച്ചു.
സ്കൂളിലേക്കു൦ മറ്റും വിദ്യാർഥികളും രക്ഷിതാക്കളും പറമ്പത്ത്കാവ് നിവാസികളും എളുപ്പ മാർഗം നടന്നു പോകുന്ന നട വഴിയാണ് കാലങ്ങളായി വൃത്തി ഹീനമായി കിടക്കുന്നത്. കാട്ടിക്കൂട്ടലുക്കപ്പുറം  ഡിവിഷൻ കൗൺസിലർ അടക്കമുള്ളവരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങളും  ഇവിടെ നടത്താൻ കഴിഞ്ഞിട്ടില്ല.  മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു യോഗം എൻഎസ്എൽ ജില്ലാ ജനറൽ സെക്രട്ടറി ഇ. സി അലി ഹ൦ദാൻ  ഉദ്ഘാടനം ചെയ്തു റിയാസ് കോതൂർ,സി റാഫി, റാഷിദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only