18 ജൂൺ 2021

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം
(VISION NEWS 18 ജൂൺ 2021)

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളായ അസം, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) റിപ്പോർട്ട് ചെയ്യുന്നു. ആസാമിലെ സോണിത്പൂർ ജില്ലയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, മണിപ്പൂരിലെ ചാൻഡൽ, മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് എന്നിവിടങ്ങളിൽ യഥാക്രമം 3.0, 2.6 തീവ്രത രേഖപ്പെടുത്തി. ആളപായമുള്ളതായി റിപ്പോർട്ടുകൾ ഇല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only