05 ജൂൺ 2021

കൊവിഡ് കുറഞ്ഞുു; കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരം; ആശങ്ക ഒഴിയാതെ ഡൽഹി
(VISION NEWS 05 ജൂൺ 2021)
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും രോഗത്തിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് പുറത്ത് വരുന്ന വിവവരങ്ങൾ. കൊവിഡ് ആദ്യ തരംഗത്തിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ ഗുരുതരമാണ് രോഗലക്ഷണങ്ങൾ. കൊവിഡ് മുക്തരായിട്ടും പലര്‍ക്കും ആഴ്ചകളോളം ഓക്സിജന്‍ സഹായം ആവശ്യമായി വരുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഏറ്റവും സാധാരണമായി കണ്ടുവരുന്ന ലക്ഷണം ക്ഷീണമായിരുന്നു. ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം ചിലര്‍ക്ക് കഠിനമായ പനി ഉള്‍പ്പെടെ ഉണ്ടാകുന്നു. 

സാകേത്തിലെ മാക്സ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് ​​നംഗിയ പറയുന്നതിങ്ങനെ- 'ഒ.പികളിൽ 70-80 ശതമാനവും കൊവിഡാനന്തര പ്രശ്നങ്ങളുള്ള രോഗികളാല്‍ നിറഞ്ഞിരിക്കുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ശ്വാസകോശ ഫൈബ്രോസിസ് കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കളിലും കുട്ടികളിലും വരെ ഇത് കാണുന്നു. ഡിസ്ചാർജ് ചെയ്തതിനുശേഷവും ഓക്സിജൻ സഹായം ആവശ്യമുള്ള രോഗികളുടെ എണ്ണവും കൂടുന്നു. ഇവരെ ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കി വീടുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്'.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only