07 ജൂൺ 2021

മാതൃകയായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
(VISION NEWS 07 ജൂൺ 2021)


മടവൂർ:ഈ മഹാമാരിയുടെ കാലത്ത് തൻ്റെ നാട്ടിലെ ജനങ്ങൾക്ക് സഹായവുമായ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. തൻ്റെ ഒരു മാസത്തെ ഓണറേറിയം നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന രംപൊയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററിന് കൈമാറിക്കൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി മാതൃകയായി.

തൻ്റെ സംഭാവന മടവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ടും ശിഹാബ് തങ്ങൾ റിലീഫ് സെൻറർ ചെയർമാൻ കൂടി ആയ പി കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർക്ക് കൈമാറി. 

മടവൂർ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് കെ കെ മുജീബ്, യൂനിറ്റ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.പി മുഹമ്മദലി, മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അനീസ് മടവൂർ, ടൗൺ മുസ്ലീംലീഗ് ജനറൽ സെക്രട്ടറി കെ പി എം മുഹമ്മദ്, കെസ്ടി ഇഒ ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ, മുൻ യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് റിയാസ് ടി.പി തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only