21 ജൂൺ 2021

വീട്ടിൽ സൂക്ഷിച്ച രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി
(VISION NEWS 21 ജൂൺ 2021)


കോഴിക്കോട് കട്ടിപ്പാറ ആര്യംകുളം കരിഞ്ചോലയിലെ വീട്ടിൽ സൂക്ഷിച്ച 2.100 കിലോ ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ഇവിടെ മൂന്നു മാസമായി കുടുംബ സമേതം വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുൽ അലി എന്ന നീഗ്രോ അലിയുടെ വീട്ടിലെ സ്റ്റോർ റൂമിൽ സഞ്ചിയിലും, കവറിലും സൂക്ഷിച്ചു വെച്ച കഞ്ചാവും, ത്രാസുമാണ് പിടികൂടിയത്.

മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്. വീട്ടിൽ രാത്രി സമയങ്ങളിൽ ധാരാളം ആളുകൾ വന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only