06 ജൂൺ 2021

ഭാഷാ വിവേചനം അവസാനിപ്പിക്കൂ..! ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് നിരോധിച്ചതിനെതിരെ രാഹുൽ
(VISION NEWS 06 ജൂൺ 2021)
 
ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ഡൽഹി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലറിനെതിരെ രാഹുൽ ഗാന്ധിയും രംഗത്ത്. മലയാളം ഒരു ഇന്ത്യൻ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

സർക്കുലർ പുറത്ത് വന്നതോടെ പ്രതിഷേധവുമായി മലയാളി നഴ്സുമാർ രംഗത്തെത്തി.സാങ്കേതികത്വം പാലിക്കാതെയാണ് സർക്കുലറെന്ന് നഴ്സുമാർ ആരോപിച്ചു. ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് വിരമിച്ച ഒഴിവിൽ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സൂപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സർക്കുലർ പുറത്തിറക്കിയത്. മെഡിക്കൽ സൂപ്രണ്ടിന് അടക്കം പകർപ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സർക്കുലർ അംഗീകരിക്കില്ലെന്നും നഴ്സുമാർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only