11 ജൂൺ 2021

വാക്​സിന്‍ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പിന്നിൽ
(VISION NEWS 11 ജൂൺ 2021)

വാക്​സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ ഝാര്‍ഖണ്ഡാണെന്ന്​ കണക്കുകള്‍. 33.59 ശതമാനമാണ്​ ഝാര്‍ഖണ്ഡ്​ പാഴാക്കുന്ന വാക്​സിന്‍. അതേസമയം, പശ്​ചിമബംഗാളും കേരളവുമാണ്​ വാക്​സിന്‍ പാഴാക്കുന്നതില്‍ ഏറ്റവും പിന്നില്‍. ​ഇരു സംസ്ഥാനങ്ങളിലും നെഗറ്റീവ്​ നിരക്കാണ്​ വാക്​സിന്‍ പാഴാക്കുന്നതിലുള്ളത്​. കേരളത്തില്‍ -6.37 ശതമാനവും പശ്​ചിമബംഗാളില്‍ -5.38 ശതമാനവുമാണ്​ വാക്​സിന്‍ പാഴാക്കല്‍ നിരക്ക്​.

കേന്ദ്രസര്‍ക്കാറിന്റെ കണക്കുകളനുസരിച്ച്‌​ ഛത്തീസ്​ഗഢ്​ 15.79 ശതമാനവും മധ്യപ്രദേശ്​ 7.35 ശതമാനവും വാക്​സിന്‍ പാഴാക്കുന്നു. പഞ്ചാബ്​, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്​, ഗുജറാത്ത്​, മഹാരാഷ്​ട്ര സംസ്ഥാനങ്ങളും വാക്​സിന്‍ പാഴാക്കുന്നുണ്ട്​.
വാക്​സിന്‍ നയം മാറ്റുമെന്ന്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള വാക്​സിന്‍ കേന്ദ്രസര്‍ക്കാറാണ്​ ഇനി വിതരണം ചെയ്യുക. വാക്​സിന്‍ പാഴാക്കുന്നതും വിവിധ സംസ്ഥാനങ്ങള്‍ വാക്​സിന്‍ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡമാണ്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only