25 ജൂൺ 2021

വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു
(VISION NEWS 25 ജൂൺ 2021)

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവച്ചു . വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു നിര്‍ദേശം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

ചാനൽ ചർച്ചയിൽ പരാതി പറയാൻ വിളിച്ച പെൺകുട്ടിയോട് മോശമായി പെരുമാറിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ജോസഫൈനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാന്‍ വിളിച്ച കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയോട് ജോസഫൈന്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

നിങ്ങളെ അടിക്കുകയാണ് വേണ്ടത് എന്ന് ജോസഫൈന്‍ പറഞ്ഞുവെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. നിങ്ങള്‍ പറയുന്ന മുഴുവന്‍ കഥയും കേള്‍ക്കാനാകില്ല. വിവരക്കേട് പറയരുതെന്നും ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം.

ജോസഫൈന്റെ പ്രതികരണം കടുത്ത വേദനയുണ്ടാക്കിയെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞദിവസം ചാനല്‍ പരിപാടിക്ക് ഇടയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only