20 ജൂൺ 2021

ഇന്ധനവില ഇന്നും കൂട്ടി
(VISION NEWS 20 ജൂൺ 2021)





സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 20 ദിവസത്തിനിടെ ഇന്ധനവില വർധിക്കുന്നത് ഇത് പതിനൊന്നാം തവണയാണ്. 

തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 99 രൂപ കടന്നു. ഡീസല്‍ വില 94.52 ആയി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്. രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ഇവിടെ പെട്രോള്‍ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only