04 ജൂൺ 2021

പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് : അറിയേണ്ടതെല്ലാം ഒറ്റ നോട്ടത്തിൽ
(VISION NEWS 04 ജൂൺ 2021)

സർവ്വതല സ്പർശിയും വികസനവും ക്ഷേമവും ഉറപ്പു വരുത്തിയാണ് 
രണ്ടാം പിണറായി സർക്കാർ ആദ്യ ബജറ്റ് . ആരോഗ്യ മേഖലക്കും കൊവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകുന്നതാണ് ബജറ്റ് . സർക്കാർ ബജറ്റ് ഒറ്റ നോട്ടത്തിൽ പരിശോധിക്കാം.
 
പുതിയ നികുതി നിർദ്ദേശങ്ങളില്ല.

കൊവിഡ് മഹാമാരി നേരിടാൻ 20000 കോടിയുടെ രണ്ടാം പാക്കേജ്
2800 കോടി പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിരോധത്തിന് 8300 കോടി പലിശ സബ്സിഡിക്ക് 8900 കോടി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പദ്ധതി.

എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യ വാക്സിൻ എന്ന കാര്യത്തിൽ പിന്നോട്ടില്ല.

18 വയസിന് മുകളിൽ വാക്സിൻ നൽകാൻ 1500 കോടി

CHC കളിൽ ഐസലേഷൻ വാർഡുകൾ കൂടുതൽ പീഡിയാട്രിക് 
ഐസിയുകൾ

വാക്സിൻ നിർമാണം, ഗവേഷണം എന്നിവ ആരംഭിക്കും

 വാക്സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ 10 കോടി.

150 മെട്രിക്ക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ പരിഗണന

കാർഷിക മേഖലക്കായി വൻ പദ്ധതികൾ കർഷകർക്ക് ആശ്വാസമായി പദ്ധതികൾ

കാർഷിക വായ്പാ ഇളവിന് 100 കോടി.കൃഷി ഭവനുകൾ സ്മാർട്ടിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തും.

റബ്ബർ സബ്സിഡി കുടിശികക്ക് 50 കോടി 

തീരദേശത്തിന് പ്രത്യക പദ്ധതികൾ . തീരദേശ സംരക്ഷണത്തിന് 11000 കോടി. മത്സ്യ സംസ്കരണത്തിന് 5 കോടി


10000 അയൽ കൂട്ട യൂണിറ്റുകൾ കൂടി തുടങ്ങും.

കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പദ്ധതി


ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ കർമ പദ്ധതികൾ

ശ്രീനാരായണ ഗുരു സർവ്വകലാശാല വികസനത്തിന് 10 കോടി

ഓൺലൈൻ പഠനത്തിനായി കൂടുതൽ തുക.

2 ലക്ഷം ലാപ് ടോപ്പുകൾ വിതരണം ചെയ്യും
സ്കൂൾ വഴിയുള്ള ഓൺലൈൻ പഠനത്തിന് 10 കോടി

ടൂറിസം പുനരുദ്ധാരണ പാക്കേജ്
2 പുതിയ ടൂറിസം സർക്യൂട്ടുകൾ കൂടി


സ്മാർട്ട് കിച്ചൺ പദ്ധതിക്ക് 5 കോടി

മടങ്ങിവരുന്ന പ്രവാസികൾക്കായി 1000 കോടിയുടെ
വായ്പാ പദ്ധതി

KSRTC ക്ക് 100 കോടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only