17 ജൂൺ 2021

പേടിഎമ്മിലൂടെ കൊവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാം
(VISION NEWS 17 ജൂൺ 2021)

പേടിഎം ഉപഭോക്താക്കൾക്ക് കൊവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാനായി ഇനി കൂടുതല്‍ എളുപ്പമാകും. ആപ്പ് വഴി അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കോവാക്സിനും കോവീഷീൽഡും ബുക്ക് ചെയ്യാം. നേരത്തെ പേടിഎം ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്കായി അടുത്തുള്ള വാക്സിൻ കേന്ദ്രങ്ങളും, ഒഴിവുള്ള സ്ലോട്ടുകളും കണ്ടെത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. അതിനോടൊപ്പം സ്ലോട്ട് ബുക്കിങ് കൂടെ ലഭ്യമാകുന്നത് ഒരുപാട് പേടിഎം ഉപഭോക്താക്കൾക്ക് സഹായകരമാകും. ബുക്ക് ചെയ്ത സ്ലോട്ടുകളിൽ ഒഴിവ് വന്നാൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. പേടിഎമ്മിനെ കൂടാതെ മേക്ക് മൈ ട്രിപ്പ്, ഇൻഫോസിസ് എന്നിവരും വാക്സിനേഷൻ സേവനങ്ങൾ നൽകുന്നുണ്ട്.

രാജ്യത്ത് 60 വയസിനു മുകളിലുള്ളവർക്കായി ആണ് ആദ്യം വാക്സിനേഷൻ നൽകിയിരുന്നത്. പിന്നീട് 45 വയസിന് മുകളിൽ ഉള്ളവർക്ക് നൽകി തുടങ്ങി. 18 വയസു മുതൽ 44 വയസു വരെയുള്ളവർക്കും വാക്സിനേഷൻ സ്വീകരിക്കാം. കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വാക്സിനുകളാണ് രാജ്യത്ത് ലഭ്യമായിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only