10 ജൂൺ 2021

തോട്ടിൽ നിന്നുള്ള മാലിന്യങ്ങൾ പൊതു വഴിയിൽ കോരിയിട്ട് സഞ്ചാരം തടസ്സപ്പെടുത്തിയതിൽ DYFI- പറമ്പത്ത്കാവ് പ്രതിഷേധിച്ചു
(VISION NEWS 10 ജൂൺ 2021)


കൊടുവള്ളി പറമ്പത്ത്കാവ് ഡിവിഷൻ 27-ൽ കോതൂർ-AMLP സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്ന നടവഴിൽ തോട്ടിൽ നിന്നുള്ള മാലിന്യങ്ങൾ കോരിയിട്ട് സഞ്ചാരം തടസ്സപ്പെടുത്തിയതിൽ DYFI- പറമ്പത്ത്കാവ് യൂണിറ്റ് പ്രതിഷേധിച്ചു.
സ്കൂളിലേക്ക് പിഞ്ചു കുട്ടികളും രക്ഷിതാക്കളും പറമ്പത്ത്കാവ് നിവാസികളും എളുപ്പ മാർഗം നടന്നു പോകുന്ന വഴിയുമാണ് മാസങ്ങളോളമായി വൃത്തി ഹീനമായി കിടക്കുന്നത്. മഴക്കാലം ആയതിനാൽ പകർച്ചവ്യാധി പിടിപെടാൻ ഉള്ള എല്ലാ വിധ സാഹചര്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. മാലിന്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പ്രധിഷേധ പരിപാടി DYFI-കൊടുവള്ളി മേഖല കമ്മറ്റി അംഗം സ:കെ.ടി. രാഖേഷ് ഉത്ഘാടനം ചെയ്തു. തുടർന്ന് ആദിഷ്,ജംഷീർ,നാഷിദ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only