25 ജൂൺ 2021

HEART BEATS ഓമശ്ശേരിയുടെ സ്നേഹസ്പന്ദനം വിദ്യാപോഷിണിയിലും
(VISION NEWS 25 ജൂൺ 2021)


ഓമശ്ശേരി: മഹാമാരിക്കാലത്ത് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹാർട്ട് ബീറ്റ് ഓമശ്ശേരിയുടെ സ്നേഹസ്പന്ദനം. കൊവിഡ് കാലത്ത് പഠനോപകരണങ്ങൾ വാങ്ങാൻ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കാണ് ഹാർട്ട് ബീറ്റ് ഓമശ്ശേരി തണലായത്. ഹാർട്ട് ബീറ്റ് ഓമശ്ശേരിയുടെ കർമ്മ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി വിദ്യാപോഷിണി എ. എൽ. പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ആവശ്യമായ പഠനോപകരണങ്ങൾ കൈമാറിയത്. ഹാർട്ട് ബീറ്റ് പ്രവർത്തകരായ ഷമീർ പി.വി. എസ്, സലാം മേലാംമ്പ്ര, നാഷിദ് എ.കെ എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ  പി.ടി.എ പ്രസിഡണ്ട് സി.കെ ബഷീറിന് കൈമാറി. മാനേജർ എ.കെ അബ്ദുള്ള, ഹെഡ്മാസ്റ്റർ കെ.വി ഷമീർ, അധ്യാപകരായ ഷാഹിന,സിദ്ദീഖ്, റമീസ് അഹ്മദ്, മുഹമ്മദ്‌ ബാസിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only