05 ജൂൺ 2021

പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശാന്തി ഹോസ്പിറ്റൽ ഒരുക്കുന്ന കോവിഡ് ഫ്ലോറിന്റെ ആദ്യഘട്ട ഉദ്ഘാടനം ബഹുമാനപ്പെട്ട MLA Dr എം.കെ. മുനീർ നിർവഹിച്ചു
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി :പീപ്പിൾസ് ഫൌണ്ടേഷൻ ആവിഷ്കരിക്കുന്ന 300 കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി 
ശാന്തി ഹോസ്പിറ്റലിൽ ആദ്യ ഘട്ടം,  ഓക്സിജൻ സൗകര്യമുള്ള 25 കിടക്കകളുടെയും,  വെന്റിലേറ്റർ സൗകര്യമുള്ള ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെയും ഉൽഘടനമാണ്  ബഹുമാനപ്പെട്ട MLA എം.കെ. മുനീർ നിർവഹിച്ചു.


ഇതിന്റെ ഭാഗമായി തന്നെ ശാന്തി കോമ്പൗണ്ടിലുള്ള അക്കാഡമിക് ബ്ലോക്കിൽ കോവിഡ് ചികിത്സക്കായ്  ഒരുക്കുന്ന 50 ബെഡിന്റെയും പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ   പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു... ഇതും കൂടി പൂർത്തി ആകുന്നതോടെ  മലയോര മേഖലയിൽ  കോവിഡ് ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളും അടങ്ങിയ  100 ബെഡ്ഡുകൾ ഉള്ള ഏക ചാരിറ്റി സ്ഥാപനമായി ശാന്തി ഹോസ്പിറ്റലിൽ മാറും. 

നിലവിൽ കോവിഡ് ചികിത്സക്ക് *KASP*(കാരുണ്യ )ന്റെ  സഹായത്തോടെ സൗജന്യ ചികിത്സയാണ് ഏർപെർടുത്തിയിരിക്കുന്നത്.

പീപ്പിൾസ്  ഫൌണ്ടേഷൻ ചെയർമാൻ എംകെ മുഹമ്മദലി,  IWT ജനറൽ സെക്രട്ടറി അബ്‌ദുൾ ലത്തീഫ് ,  ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി    ഇ .കെ. മുഹമ്മദ്‌, മെഡിക്കൽ സുപ്രീംണ്ടന്റെണ്ട് അബ്‌ദുൾ ലത്തീഫ്,  ജനറൽ മാനേജർ  മുബാറക് എം. കെ    എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only