20 ജൂൺ 2021

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തണം - എം.കെ മുനീർ MLA
(VISION NEWS 20 ജൂൺ 2021)


ഓമശ്ശേരി : വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് എം.കെ മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു. കെടയത്തൂർ ജി.എം.എൽ.പി സ്കൂളിൽ വായനാദിനത്തിൻ്റെ ഭാഗമായി നടന്ന ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ടി. എ പ്രസിഡന്റ് എ. കെ അബ്ദുല്ലത്തീഫ് അധ്യക്ഷം വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഇബ്രാഹീം പാറങ്ങോട്ടിൽ (ഗ്രാമ പഞ്ചായത്ത് അംഗം) ഐ. പി. നവാസ്, ഡോ. എം. പി. വാസു, ബവിത അത്തോളി, എ. കെ അബ്ദുൽ മജീദ് മാസ്റ്റർ, ഷരീഫ് കൊച്ചിൻ, അധ്യാപകരായ  സക്കീർ ഹുസൈൻ, ഇ.അഷ്റഫ്, റഫീയ റഹ്മാൻ, ക്ലാസ്പ്രതനിധികളായ ആതിഖ ഹന്ന, ഫാത്തിമ ഫിൽസ, അസ്മ. പി, ഫാത്തിമ ദാലിൻ, മുഹമ്മദ് ഷാഫി, അനാമിക എം. സി., മുഹമ്മദ് ഹംദാൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. പ്രഭ സ്വാഗതവും, പി. ഐ ബുഷ്റ ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only