04 ജൂൺ 2021

കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി PP കിറ്റ് വിതരണവും, പ്രതിരോധ സദസ്സും സംഘടിപ്പിച്ചു.
(VISION NEWS 04 ജൂൺ 2021)

സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ കോവിസ് പ്രതിരോധ കിറ്റ് വിതരണം നടത്തി. കിലാഡി വോയ്‌സ് ഓഫ് മാനിപുരം സന്നദ്ധ സംഘടനയുടെ ഭാരവാഹികളായ ശംസുദ്ധീൻ അപ്പോളോ, ജംഷീർ കാവിൽ എന്നിവർ കൊടുവള്ളിമുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: N.K. അനിൽകുമാറിൽ നിന്നുംപ്രധിരോധ സാമഗ്രികൾ ഏറ്റുവാങ്ങി.

ശേഷം നടന്ന പ്രതിരോധ സദസ്സ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്യുകയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി കെ ജലീൽ അധ്യക്ഷത വഹിക്കുകയും ചെയ്തു

മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും നിർദ്ദേശിക്കപ്പെടുന്ന കോവിഡ് നിയമാവലികൾ  സമ്പൂർണ്ണമായി  പാലിക്കപ്പെടാൻ  ജനങ്ങൾക്ക് ഇടക്കിടക്ക്  ബോധവൽക്കരണം നടത്തണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സികെ അബ്ബാസ് നിർദ്ദേശിച്ചു.

പ്രതിരോധ സദസ്സിൽ ഷാഫിചുണ്ടപ്പുറം,  യു കെ വേലായുധൻ എന്നിവർ സംസാരിക്കുകയും അരുൺ. P.K.നന്ദി പറയുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only