25 ജൂൺ 2021

സർക്കാർ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണം:മന്ത്രി വി ശിവൻകുട്ടിpp
(VISION NEWS 25 ജൂൺ 2021)

സർക്കാർ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിനായി ആര്യ സെൻട്രൽ സ്കൂൾ 1988-2002 അലുമ്നി ബാച്ച് സമാഹരിച്ച സ്മാർട്ട്ഫോണുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

ദേശീയതലത്തിൽ തന്നെ ഉന്നത വിജയം കരസ്ഥമാക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആകർഷണീയമാകുന്ന തരത്തിൽ ക്രമീകരിക്കണം. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാമൂഹിക - സാംസ്കാരിക സംഘടനകളും എൻ ജി ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only