08 ജൂൺ 2021

UAE യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി, ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയർ ഇന്ത്യ
(VISION NEWS 08 ജൂൺ 2021)

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി. യുഎഇ പൗരന്മാര്‍ക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യന്‍ സര്‍വീസുകള്‍ നിരോധിച്ചത്. യുഎഇയില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്‍വീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സര്‍വീസുകളും കാര്‍ഗോ സര്‍വീസുകളും നിരോധിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only