08 ജൂലൈ 2021

കൊവിഡ് വാക്‌സിനേഷൻ: ഒന്നാം സ്ഥാനത്ത് വയനാട് ജില്ല, 100% ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മ്മാര്‍ക്കും ഒന്നാം ഡോസ് നൽകി
(VISION NEWS 08 ജൂലൈ 2021)

കൊവിഡ് വാക്‌സിനേഷനില്‍ വയനാട് ജില്ല ഒന്നാം സ്ഥാനത്ത്. ജൂലൈ 6 വരെയുള്ള കണക്കനുസരിച്ച് 100% ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മ്മാര്‍ക്കും ഒന്നാം ഡോസും, 87 ശതമാനത്തിന് രണ്ടാം ഡോസും നല്‍കാനായതിലൂടെ ജില്ല സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി.

45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനിലും ജില്ല ഒന്നാം സ്ഥാനത്താണ്. ഈ വിഭാഗത്തില്‍ 99 ശതമാനത്തിന് ഒന്നാം ഡോസും, 36 ശതമാനത്തിന് രണ്ടാം ഡോസും നല്‍കി. 18-44 പ്രായ പരിധിയിലെ 20 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. ജില്ലയില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള 57 ശതമാനം ആളുകളും ഒന്നാം ഡോസ് സ്വീകരിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ 19 ശതമാനം ആളുകള്‍ക്കും നല്‍കി.
ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പൊതു സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകള്‍, അധ്യാപകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു’. ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only