13 ജൂലൈ 2021

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; 11 ജില്ലകളില്‍ യെലോ അലര്‍‌ട്ട്, ജാഗ്രതാനിർദേശം
(VISION NEWS 13 ജൂലൈ 2021)

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്. 11 ജില്ലകളില്‍ യെല്ലോ അലര്‍‌ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.

എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടം വരുത്തിയ കാറ്റിനും മഴക്കും ഇടയാക്കിയത് ലഘുമേഘവിസ്ഫോടനമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ഉയരമുള്ളതും സാന്ദ്രതകൂടിയതുമായ ഇടി മിന്നല്‍ മേഘങ്ങള്‍ രൂപമെടുത്തതില്‍ നിന്നാണ് ശക്തമായ കാറ്റ് ഉണ്ടായത്. സാധാരണ ഇത്തരം മേഘങ്ങളോ ഇടിമിന്നലോ കാലവര്‍ഷക്കാലത്ത് ഉണ്ടാകാറില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only