15 ജൂലൈ 2021

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്
(VISION NEWS 15 ജൂലൈ 2021)
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ന് നടക്കും. ഇത് സംബന്ധിച്ച് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. ജൂലൈ 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 26 ന് സൂഷ്മ പരിശോധനയും 28 ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനും ഉള്ള സമയമാണ്. ആഗസ്റ്റ് 12 ന് വോട്ടെണ്ണും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ച് നടപടി പൂര്‍ത്തിയാക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശം നല്‍കി.

പത്തനംതിട്ട-, കലഞ്ഞൂര്‍: -പല്ലൂര്‍. ആലപ്പുഴ-, മുട്ടാര്‍-: നാലുതോട്. കോട്ടയം-, എലിക്കുളം: -ഇളങ്ങുളം. എറണാകുളം, വേങ്ങൂര്‍-: ചൂരത്തോട്, വാരപ്പെട്ടി-: കോഴിപ്പിള്ളി സൗത്ത്, മാറാടി:- നോര്‍ത്ത് മാറാടി. മലപ്പുറം, ചെറുകാവ്-: ചേവായൂര്‍, വണ്ടൂര്‍-: മുടപ്പിലാശേരി, തലക്കാട്-: പാറശേരി വെസ്റ്റ്. കോഴിക്കോട്-, വളയം-: കല്ലുനിര. കണ്ണൂര്‍-, ആറളം-: വീര്‍പ്പാട്.ബ്ലോക്ക് പഞ്ചായത്ത്: മലപ്പുറം, നിലമ്പൂര്‍: വഴിക്കടവ്. മുനിസിപ്പാലിറ്റി: തിരുവനന്തപുരം,- നെടുമങ്ങാട്-: പതിനാറാംകല്ല്. എറണാകുളം-, പിറവം-: കരക്കോട്. വയനാട്-, ബത്തേരി-: പഴേരി. എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ (ജില്ലാ, തദ്ദേശസ്ഥാപനം, വാര്‍ഡ് ക്രമത്തില്‍).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only