09 ജൂലൈ 2021

12-18 വയസ്സുകാർക്ക്​ വാക്​സിനേഷൻ സെപ്​റ്റംബറിൽ തുടങ്ങും
(VISION NEWS 09 ജൂലൈ 2021)
രാജ്യത്ത്​ 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും. സൈഡസ്​ വാക്​സിനാണ്​ നൽകുക. ഇതിനുള്ള അനുമതി ഉടനെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ് കുട്ടികളിലും വാക്സിനേഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി നൽകും. കൊവാക്​സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. സെപ്​റ്റംബർ അവസാനത്തോടെ പൂർത്തിയാക്കി വാക്​സിനേഷന്​ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ കരുതുന്നത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only