06 ജൂലൈ 2021

മദ്യഷാപ്പിലെ കള്ളന്മാരായി എലികൾ ; കുടിച്ചു തീർത്തത് 12 കുപ്പി മദ്യം
(VISION NEWS 06 ജൂലൈ 2021)

ലോക്ക്ഡൗൺ കാരണം മദ്യഷാപ്പുകൾ അടച്ചപ്പോൾ പണി കിട്ടിയത് മദ്യപാനികൾക്ക് മാത്രമല്ല എലികൾക്ക് കൂടിയാണെന്ന് തോന്നുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്തു നിന്ന് വരുന്നത്. കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പിൽ സ്ഥിരമായി കള്ളൻ കയറുന്നു എന്നറിഞ്ഞ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യഥാർത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞത്.

മൂടികൾ അടർത്തി മാറ്റിയ 12 മദ്യ കുപ്പികൾ ആണ് കണ്ടെത്തിയത്. മാത്രമല്ല ഒരു കുപ്പിൽ പോലും മദ്യവും ഇല്ല. അധികൃതർ നടത്തിയ പരിശോധനയിൽ എലികൾ തന്നെയാണ് മദ്യകുപ്പികൾ നശിപ്പിച്ചത് എന്നാണ് അറിയുന്നത്. എലികൾ വന്നുപോയ അടയാളങ്ങൾ മുറിയിൽ അവശേഷിക്കുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു. 12 കുപ്പികൾ എലികൾ കുടിച്ചു തീർത്തു എന്നതിൽ ചെറിയ ഒരു അവ്യക്തത നിലനിൽക്കുന്നുണ്ടെങ്കിലും അധികൃതർ സമർപ്പിച്ച റിപ്പോർട്ട് വിശ്വസിക്കുക എന്നല്ലാതെ മറ്റു മാർഗ്ഗമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only