26 ജൂലൈ 2021

ആന്‍ഡ്രോയിഡ് 12 ഐ.ഓ.എസ് പുറത്തിറങ്ങി ; ബീറ്റാ പതിപ്പ് ലഭ്യമാകുന്ന ഫോണുകള്‍ ഇവ
(VISION NEWS 26 ജൂലൈ 2021)


പുതിയ I/O 2021 അറിയിപ്പുകള്‍ ഗൂഗില്‍ പ്രസിദ്ധീകരിച്ചു. ഇത്തവണ ഗൂഗിളിന്റെ ഭാഗത്ത് നിന്നും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും സന്തോഷവാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ 12 അപ്പ്ഡേഷനാണ് ഇവയില്‍ പ്രധാനം. 

പുതിയ ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനായി മെറ്റീരിയല്‍ യൂ എന്ന പേരില്‍ പുതിയ ഡിസൈനും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 12 ബീറ്റാ 1 പതിപ്പ് ഉള്‍പ്പെടെയുള്ള ആന്‍ഡ്രോയിഡിന്റെ പുതിയ അപ്പ്ഡേഷനുകള്‍ വൈകാതെ ലഭ്യമാകും. 

ഗൂഗിളിന്റെ പുതിയ അറിയിപ്പുകള്‍ പ്രകാരം ഗൂഗിള്‍ ക്രോമിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ ക്രോമിനെ ഏതെങ്കിലും സുരക്ഷാ ലംഘനങ്ങള്‍ നടന്നാല്‍ കണ്ടെത്താന്‍ പ്രാപ്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍. ഗൂഗിള്‍ മാപ്പ്സ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആന്‍ഡ്രോയിഡ് 12 ബീറ്റാ 1 വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ, ഓപ്പോ ഫൈന്‍ഡ് എക്സ് 3 പ്രോ, ഏസസ് സെന്‍ഫോണ്‍ 8, ഷവോമി എം.ഐ 11, ഷവോമി എം.ഐ 11 ഐ, ഷവോമി എം.ഐ 11 എക്സ് പ്രോ, ഷവോമി എം.ഐ 11 അള്‍ട്രാ, റിയല്‍മി ജി.ടി, ഐക്യൂ 7 ലിജെന്‍ഡ് എന്നീ ഫോണുകളില്‍ ലഭിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only