24 ജൂലൈ 2021

മഹാരാഷ്ട്രയിൽ ദുരിതപ്പെയ്ത്ത്; മരണം 136 ആയി; ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു
(VISION NEWS 24 ജൂലൈ 2021)
കനത്തമഴയിൽ ​ദുരന്തഭൂമിയായി മഹാരാഷ്ട്ര. ഇതുവരെ 136 ജീവനുകളാണ് മഴയിൽ പൊലിഞ്ഞത് 136 ജീവനുകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തീരദേശമായ റായ്​ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 36 പേര്‍ മരിച്ചിരുന്നു. 50 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​. 32 വീടുകളാണ്​ ഇവിടെ മണ്ണിനടിയിലായത്​.

കൊങ്കണ്‍ മേഖലയിലെ ഏഴു ജില്ലകളി​ല്‍ കനത്ത മഴ തുടരുകയാണ്​. ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ്​, രത്​നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍. കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​. സംസ്​ഥാനത്ത്​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only