04 ജൂലൈ 2021

ഇന്ത്യയില്‍ നിന്ന് ജൂലൈ 15 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ്
(VISION NEWS 04 ജൂലൈ 2021)

ഇന്ത്യയില്‍നിന്ന്​ ഈമാസം 15 വരെ വിമാന സര്‍വിസ് ഉണ്ടാകില്ലെന്ന്​ എമിറേറ്റ്​സ്​ എയര്‍ലൈന്‍ ഔദ്യോഗികമായി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന്​ സര്‍വിസുണ്ടാകില്ലെന്ന്​ കമ്പനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തേ ഇത്തിഹാദ്​, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ ജൂലൈ 21 വരെ വിമാന സർവീസുകൾ നടത്തില്ലെന്ന് അറിയിച്ചിരുന്നു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനസര്‍വീസുകള്‍ വൈകുന്നതോടെ അവധിക്ക് നാട്ടില്‍ പോയി തിരികെ ജോലിയില്‍ പ്രവേശിക്കാനാവാത്തവരില്‍ പലരും തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only