28 ജൂലൈ 2021

കേന്ദ്ര സർക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: പ്രതിഫലം 15 ലക്ഷം രൂപ
(VISION NEWS 28 ജൂലൈ 2021)
അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായംനൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിക്കാൻ ജനങ്ങൾക്ക് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിച്ചവർക്ക് 15 ലക്ഷംരൂപ പ്രതിഫലവും നേടാം. പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. 

തെരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക. രണ്ടാംസ്ഥാനംനേടുന്നവർക്ക്‌ മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും. എൻട്രികൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15ആണ്. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്‌മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രസ്ട്രക്ചർ പൈപ്പ്‌ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. ഡവലപ്‌മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only