15 ജൂലൈ 2021

ഡൽഹിയിൽ എ.ടി.എം. കുത്തിത്തുറന്ന് 17 ലക്ഷം കവർന്നു
(VISION NEWS 15 ജൂലൈ 2021)
ഡൽഹിയിൽ എ.ടി.എം കുത്തിത്തുറന്ന് വൻ കവർച്ച. ഗ്രേറ്റർ നോയിഡയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്നാണ് അക്രമികൾ പണം കവർന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഏകദേശം 17 ലക്ഷം രൂപ എ.ടി.എമ്മിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഫോറൻസിക് വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഉൾപ്പടെ ഒന്നിലധികം അന്വേഷണസംഘങ്ങൾ രൂപീകരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only