👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ജൂലൈ 2021

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 17.9 കിലോ കഞ്ചാവ് ട്രെയിനില്‍ നിന്ന് പിടികൂടി
(VISION NEWS 28 ജൂലൈ 2021)




ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം (17.900 കിലോഗ്രാം) കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പിടികൂടി. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടില്ല. ആരാണ് പാഴ്‌സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only