08 ജൂലൈ 2021

ഇന്ന് മുതൽ ജില്ലയിൽ 18 വയസ് മുതൽ ഉള്ളവര്‍ക്കും കോവിഷീൽഡ്
(VISION NEWS 08 ജൂലൈ 2021)


കോഴിക്കോട്: വ്യാഴാഴ്ച മുതൽ ജില്ലയിൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ബുധനാഴ്ച 34,500 ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലയിലെത്തി. വ്യാഴാഴ്ച എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിതരണംചെയ്യും. വൈകീട്ട് 5.30-ന് ശേഷം സ്ളോട്ട് ലഭിച്ചുതുടങ്ങുമെന്ന് അഡീഷണൽ ഡി.എം.ഒ. ഡോ.മോഹൻദാസ് പറഞ്ഞു.

അടുത്ത ദിവസവും കൂടുതൽ ഡോസെത്തും. രണ്ടുദിവസമായി കോവാക്സിൻ മാത്രമേ സ്റ്റോക്കുണ്ടായിരുന്നുള്ളു. 18 മുതൽ 44 വരെയുള്ളവർക്കും കോവാക്സിൻ സ്ളോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളു. അതുകൊണ്ട് ആളുകൾ അത് സ്വീകരിക്കാൻ മടിച്ചിരുന്നു.10.26 ലക്ഷംപേർക്കാണ് ജില്ലയിൽ ഇതുവരെ ആദ്യ ഡോസ് വാക്സിൻ നൽകിയത്. 3.14 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. വാക്സിൻ ക്ഷാമം നേരിടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only