25 ജൂലൈ 2021

ലോകത്ത് 19.43 കോടി കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ
(VISION NEWS 25 ജൂലൈ 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 കോടി 43 ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 4,167,908 ആയി ഉയർന്നു. പതിനേഴ് കോടി അറുപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്നര കോടിയിലേറെപ്പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേർ രോഗബാധ കാരണം മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 39,907 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പന്ത്രണ്ട് ലക്ഷമായി ഉയർന്നു.നിലവിൽ 4.08 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.20 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.49 ലക്ഷം പേർ മരിച്ചു.ഒരു കോടി എൺപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only