26 ജൂലൈ 2021

സുരക്ഷ പരിശോധന റിപ്പോർട്ട് ഉടൻ;കുതിരാൻ തുരങ്കം ഓഗസ്ററ് 1 ന് തുറക്കും
(VISION NEWS 26 ജൂലൈ 2021)
വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയിലെ കുതിരാൻ തുരങ്കം ഓഗസ്ററ് 1 ന് തുറക്കുമെന്ന് മന്ത്രി മുഹമ്മ​ദ് റിയാസ് നിയമസഭയെ അറിയിച്ചു.സുരക്ഷാ പരിശോധന റിപ്പോർട്ട് ഉടൻ ലഭിക്കും .നിലവിൽ ഒരു ടണൽ മാത്രം ആകും തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only