16 ജൂലൈ 2021

ഇന്ത്യയിൽ 20 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ നിരോധിച്ചതായി വാട്സ്ആപ്പ്
(VISION NEWS 16 ജൂലൈ 2021)
ഇന്ത്യയിൽ മേ​യ് 15 മു​ത​ൽ ജൂ​ൺ 15വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 20 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ നിരോധിച്ചതായി വാട്സ്ആപ്പ്. കമ്പനി പു​റ​ത്തു​വി​ട്ട ആ​ദ്യ പ്ര​തി​മാ​സ പ​രാ​തി പ​രി​ഹാ​ര റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. വി​ല​ക്കി​യ​വ​യി​ൽ 95 ശ​ത​മാ​ന​വും വ്യാ​ജ​വാ​ർ​ത്ത​ക​ളും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള മെ​സേ​ജു​ക​ളും നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു കം​പ്യൂ​ട്ട​ർ സ​ഹാ​യ​ത്തോ​ടെ അ​യ​ച്ച​വ​യാ​ണെ​ന്നും വാ​ട്സ്ആ​പ്പ് അ​റി​യി​ച്ചു.

50 ല​ക്ഷ​ത്തി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ എ​ല്ലാ മാ​സ​വും പ​രാ​തി പ​രി​ഹാ​ര റി​പ്പോ​ർ​ട്ട് ന​ല്ക​ണ​മെ​ന്നു​ള്ള പു​തി​യ ഐ​ടി ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വാ​ട്സ്ആ​പ്പി​ന്‍റെ ന​ട​പ​ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only