22 ജൂലൈ 2021

യൂറോപ്പ് പ്രളയം; മരണം 200 കടന്നു
(VISION NEWS 22 ജൂലൈ 2021)
യൂറോപ്പിനെ തകർത്ത പ്രളയത്തിൽ ആകെ മരണം 200 കടന്നതായി റിപ്പോർട്ട്. ആയിരത്തിനടുത്ത് ജനങ്ങളെ കാണാനില്ലെന്ന ആശങ്കയാണ് ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നദികൾ കരകവിഞ്ഞ് ജനവാസമേഖലകളെ തകർത്തുകൊണ്ടാണ് പ്രളയജലം കുത്തിയൊഴുകിയത്.

ജർമ്മനിയിലിലെ റെയ്‌നേലാന്‍റിൽ 121 പേർ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. അരനൂറ്റാണ്ടിന് ശേഷമാണ് ജർമ്മനി ഇത്രയധികം ശക്തിയേറിയ പ്രകൃതി ദുരന്തത്തെ നേരിടുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ഫെഡറൽ ഏജൻസി മേധാവി സാബീൻ ലാക്‌നർ അറിയിച്ചു. ആയിരം കോടിരൂപ അടിയന്തിരമായി ദുരന്തിവാരണ പ്രവർത്തന ത്തിനായി അനുവദിച്ചതായും ഭരണകൂടം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only