05 ജൂലൈ 2021

ഗോവ ഫിലിം ഫെസ്റ്റിവൽ 2021 നവംബര്‍ 20 മുതല്‍.
(VISION NEWS 05 ജൂലൈ 2021)

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐഎഫ്‌എഫ്‌ഐ) 52-ാം പതിപ്പിന്റെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുറത്തിറക്കി. 2021 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍വെച്ചാണ് ചലച്ചിത്രമേള നടക്കുക. 2021 ജനുവരിയില്‍ 51-ാം ചലച്ചിത്രമേള നടന്നിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്ന് 52-ാമത് ചലച്ചിത്രമേള വ്യത്യസ്ത ഫോര്‍മാറ്റിലാണ് സംഘടിപ്പിക്കുക.

കേന്ദ്ര സര്‍ക്കാരുമായി ഒത്തുച്ചേര്‍ന്ന് ഗോവ സര്‍ക്കാരുമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച സിനിമകളും ലോകമെമ്പാടുമുള്ള ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രികള്‍ ആഗസ്റ്റ് 31 വരെ അവസരം ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only