25 ജൂലൈ 2021

കഴിഞ്ഞ ആറ് വർഷത്തിനിടെ പെട്രോളിന് എക്‌സൈസ് നികുതി വർധിച്ചത് 209 ശതമാനം
(VISION NEWS 25 ജൂലൈ 2021)
ഡീസലിനും പെട്രോളിനും കഴിഞ്ഞ ആറ് വർഷത്തിനിടെ ഏർപ്പെടുത്തിയ കേന്ദ്ര എക്‌സൈസ് നികുതിയിൽ വൻ വർധന. പെട്രോളിന് 88 ശതമാനം നികുതി വർധനവും ഡീസലിന് 209 ശതമാനം നികുതി വർധനവുമാണ് കഴിഞ്ഞ ആറ് വർഷത്തിനിടെ ഉണ്ടായത്. 

ഡീസലിന് ഏർപ്പെടുത്തിയ എക്‌സൈസ് നികുതിയിലാണ് വലിയ വർധനവുണ്ടായത്. 2015 ജൂലൈ ഒന്നിന് 10.26 രൂപയായിരുന്നു ഡീസലിന് ചുമത്തിയ കേന്ദ്ര എക്‌സൈസ് നികുതി. എന്നാൽ, 2021 ജൂലൈ ഒന്നിന് 31.80 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി ഈടാക്കുന്നത്. 209 ശതമാനമാണ് ആ കാലയളവിൽ ഡീസൽ നികുതിയിൽ വർധനവുണ്ടായത്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില 100 രൂപയും കടന്ന് വർധിക്കുകയാണ്. ഡീസൽ വിലയും 90 കടന്നു. 

2015 ജൂലൈ ഒന്നിന് പെട്രോളിന് ചുമത്തിയ കേന്ദ്ര എക്‌സൈസ് നികുതി 17.46 രൂപയായിരുന്നു. എന്നാൽ 2021 ജൂലൈ ഒന്നിന് കേന്ദ്ര എക്‌സൈസ് നികുതി 32.90 രൂപയാണ് ഈടാക്കുന്നത്. 2015ൽ സെസ് ഉൾപ്പെടെയാണ് 17.46 രൂപ നികുതി. ഈ കണക്ക് പ്രകാരം പെട്രോളിന് കേന്ദ്ര സർക്കാർ ഈടാക്കിയ എക്‌സൈസ് നികുതി ഇരട്ടിയോടടുത്ത് വർധിച്ചു.

കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഡീലർ കമ്മീഷൻ എന്നിവ കൂട്ടിയാണ് രാജ്യത്ത് പെട്രോൾ,ഡീസൽ വില ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് നികുതി ഈടാക്കുന്നത്. കേരളത്തിൽ പെട്രോളിന് സംസ്ഥാന നികുതി ഈടാക്കുന്നത് 22.68 രൂപയാണ്. ഡീസലിന് സംസ്ഥാനം 17.75 രൂപയും നികുതിയായി ഈടാക്കുന്നു. പെട്രോളിന്റെ മൊത്തം നികുതിയിൽ ഏകദേശം 63 ശതമാനം കേന്ദ്രമാണ് ഈടാക്കുന്നത്. സംസ്ഥാനങ്ങളും ആനുപാതികമായി നികുതി വർധിപ്പിച്ചത് ജനത്തിന് ഇരുട്ടടിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only