16 ജൂലൈ 2021

ടി20 ലോകകപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു
(VISION NEWS 16 ജൂലൈ 2021)
ട്വന്‍റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൻ്റെ ടീമുകൾ പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും അടങ്ങുന്നതാണ് ഗ്രൂപ്പ് രണ്ട്. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ്.

ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്ലൻഡ്‌, പാപുവ ന്യൂ ഗ്വിനിയ, ഒമാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലുമാണ്. ഇവർ ഒന്നാം റൗണ്ടിൽ യോഗ്യതയ്ക്കായി മാറ്റുരയ്ക്കും. ഈ റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ഇരു ഗ്രൂപ്പുകളിൽ നിന്നുള്ള നാല് ടീമുകൾ സൂപ്പർ 12 ലേക്ക് യോഗ്യത നേടും. ഒന്നാം റൗണ്ടിൽ ഗ്രൂപ്പ്‌ ബിയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമും ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീമും സൂപ്പർ 12 പോരാട്ടത്തിൽ രണ്ടാം ഗ്രൂപ്പിൽ ഉണ്ടാകും.

മത്സരക്രമം അടുത്തയാഴ്‌ച മാത്രമേ പുറത്തുവിടൂ. കൊവിഡ് പശ്‌ചാത്തലത്തില്‍ ഒക്‌ടോബര്‍ 17 മുതൽ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only