05 ജൂലൈ 2021

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്തു; യുവാവിനെതിരെ പരാതിയുമായി 22കാരി
(VISION NEWS 05 ജൂലൈ 2021)

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്ത യുവാവിനെതിരെ പരാതിയുമായി 22കാരി രംഗത്തെത്തി,​ ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ഇയാളുമായി പ്രണയത്തിലായിരുന്നു യുവതി. എന്നാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവരെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മതംമാറ്റിച്ചു,​ ബലാത്സംഗത്തിനും ഇരയാക്കി. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സ്വന്തം സമുദായത്തിൽ നിന്നുള്ള മറ്റൊരു യുവതിയെ യുവാവ് വിവാഹം കഴിച്ചത്. തുടർന്നാണ് 22കാരി ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്

പരാതിക്കാരിയുമായി രണ്ട് വർഷമായി യുവാവ് പ്രണയത്തിലായിരുന്നുവെന്ന് ബുലന്ദ്ഷെഹർ സീനിയർ സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു. പീഡനം, അസഭ്യം പറയൽ, മതപരിവർത്തനം, പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കെതിരായ അക്രമം എന്നീ വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only